എറണാകുളം : എറണാകുളം ഗവ. ലോ കോളേജ് അതിന്റെ 150-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ട്രയൽ അഡ്വക്കസി പ്രോഗ്രാമിനു തിരി തെളിഞ്ഞു.......
മുനമ്പം : റവന്യൂഅവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 98-ാം ദിനത്തിലേക്ക് . 97 -ാം ദിനത്തിൽ സ്ത്രീകൾ അടക്കം 10 പേർ നിരാഹാരമിരുന്നു.ബിജെപി കോട്ടുവള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോട്ടുവള്ളി രണ്ടാം വാർഡ് മെമ്പർ എം.എസ് സതീഷ് പ്രസംഗിച്ചു. ......
കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു കൊച്ചിയിലെ റെനായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ഉമാ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. ......
കേരളത്തിലെ പ്രമുഖ വ്യവസായിയും A2Z ഗ്രൂപ്പ് ചെയർമാനുമായ കൊച്ചി, കതൃക്കടവ് ഫാദർ.മാനുവൽ റോഡിൽ ഈരാശ്ശേരി വീട്ടിൽ ഇ.എസ്.ജോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി-18.01.2025) ഉച്ചക്ക് 12ന് കതൃക്കടവ് സെൻ്റ്. ......
കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി.
നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.
242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. ......
യുവാകൾക്കിടയിൽ ഉപയോഗത്തിനായി രാസ ലഹരി കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 18.457 gm LSD Sugar Cube, 2.5640 gm MDMA , 33.68 gm കഞ്ചാവുമായി ആലപ്പുഴ, പാതിരാപ്പിള്ളി, വലിയ വീട്, രഞ്ജു ആന്റണി 30. എന്നയാളെയാണ് പിടികൂടിയത്. പേട്ട ജംഗ്ഷനിൽ ഉള്ള ഫ്ലാറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ......

കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാന ടൂറിസം വകുപ്പുകളും, വിദേശ രാജ്യങ്ങളും അണിനിരക്കുന്ന പ്രമുഖ വിനോദ സഞ്ചാര മേളയായ ഇന്ത്യ ഇന്റര്‍നാഷല്‍ ട്രാവല്‍മാര്‍ട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു.
ജനുവരി 19 വരെ നീളുന്ന മൂന്ന് ദിവസത്തെ ടൂറിസം മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നൂറിലധികം പ്രതിനിധി സംഘങ്ങളുടെ പവിലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ടൂറിസം ബോർഡുകൾ, അഞ്ച് വിദേശ രാജ്യങ്ങൾ, വിവിധ ട്രാവൽ ട്രേഡ് സംഘടനകൾ എന്നിവയും, തീർത്ഥാടനം, സാഹസിക യാത്ര, സംസ്കാര - പൈതൃക സ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവ സംബന്ധിച്ച നിരവധി സ്റ്റാളുകളും പ്രദർശനത്തിനുണ്ട്
കേരളം, തെലങ്കാന, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഒറീസ, ജമ്മു ആൻഡ് കാശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും തുർക്കി, മലേഷ്യ, വിയറ്റ്നാം, ബാലി, തായ്ലൻഡ്, നേപ്പാൾ,Tഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം വകുപ്പുകളും പ്രദർശനത്തിനുണ്ട്.
ഐഐടിഎം ഡയറക്ടർ രോഹിത് ഹംഗൽ,സഹ ഡയറക്ടർ സഞ്ജയ് ഹഖു, സിഹ്രയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോസ് പ്രദീപ്, ഐസിപിബിയിലെ ഗവേണിംഗ് ബോർഡ് അംഗം യുസി റിയാസ്, ടിഎഎഐ ചെയർപേഴ്സൺ മരിയമ്മ ജോസ്, എസ്കെഎഎൽ കൊച്ചി പ്രസിഡന്റ് നിർമ്മല ലില്ലി, കേരള ട്രാവൽ മാർട്ട് സൊസൈറ്റി സിഇഒ കെ. രാജ്കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബിസിനസുകാർക്ക് വേണ്ടിയും, യാത്രികർക്ക് വേണ്ടിയുമായി പ്രത്യേകം ഉൽപ്പന്ന - സേവന സൗകര്യങ്ങൾ (B2B & B2C) ഒരുക്കിയിട്ടുണ്ട്.
പതിനായിരത്തോളം വരുന്ന സഞ്ചാരപ്രിയര്‍ മേള പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് , സ്ഫിയർ ട്രാവൽ മീഡിയ ഡയറക്ടർ രോഹിത് ഹംഗൽ പറഞ്ഞു.
സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കൽ, കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികൾ, വെൽനസ് യാത്ര എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ മേള. ......
കൊച്ചി: ദക്ഷിണ നാവിക സേനയ്ക്ക് ഇത് അഭിമാന മുഹൂർത്തം. 65 വർഷം പഴക്കമുള്ള നേവൽ എയർ ഓപ്പറേഷൻസ് (എൻഎഒ ) സ്കൂളിൽ നിന്ന് റെഗുലർ എയർ ഓപ്പറേഷൻസ് കോഴ്സ് പാസായ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി.
കോഴ്സിൻ്റെ നൂറാമത് ബാച്ചിൽ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയ്നികളാണ് ഗോൾഡൻ വിംഗ്സ് ഏറ്റു വാങ്ങി രാജ്യ സേവനത്തിന് തയ്യാറായിരിക്കുന്നത്.
പാസ്സിംഗ് ഔട്ട് പരേഡിൽ നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് മുഖ്യ അതിഥിയായിരുന്നു. ......
കൊച്ചി: ചേന്ദമംഗലത്തി മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഋതു ജയന്റെ (27) മൊഴി പുറത്ത്. ആക്രമണത്തിൽ കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ താൻ ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ......
കൊച്ചി : രാജ്യ സഭാ അംഗം അഡ്വ.ഹാരിസ് ബീരാൻ എം പിയുടെ ഓഫീസ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.......